കാഞ്ഞാണി: മണലൂർ സെന്റ് ഇഗ്നേഷ്യസ് പള്ളിയിലെ ഇടവകമദ്ധ്യ സ്ഥനായ വി.ഇഗ്നേഷ്യസ് ലയോളയുടെ സംയുക്തതിരുനാളിന് കൊടിയേറി. ഫാ. ലിയോ പുത്തൂർ കൊടിയേറ്റം നിർവഹിച്ചു. ജൂലായ് 27, 28, 29 തീയതികളിലാണ് തിരുനാൾ. 27 ന് വൈകീട്ട് 6 ന് ആഘോഷമായ പാട്ടുകുർബാന, വേസര, രൂപം എഴുന്നള്ളിച്ചുവെയ്ക്കൽ. തിരുനാൾ ദിവസമായ ജൂലായ് 28 നു രാവിലെ 6.30ന് ദിവ്യബലി, 10ന് ആഘോഷമായ തിരുനാൾ കുർബാനയ്ക്ക് ഫാ.റോജർ തരകൻ മുഖ്യകാർമ്മികനാകും. ഫാ.ജാക്സൻ ചാലക്കൽ സഹകാർമ്മികനാകും. ഫാ. ജസ്റ്റിൻ പൂഴിക്കുന്നേൽ തിരുനാൾ സന്ദേശം നൽകും. തുടർന്ന് പ്രദക്ഷിണം, നേർച്ചവിതരണം ഉണ്ടാകുമെന്ന് ഇടവകവികാരി ഫാ. പ്രിൻസ് പൂവ്വത്തിങ്കൽ അറിയിച്ചു.