അന്തിക്കാട്: കനത്ത മഴയിലും കാറ്റിലും അന്തിക്കാട് പഞ്ചായത്ത് ആറാം വാർഡിലെ മാളിയേക്കൽ റോയിയുടെ ഓട് വീട് ഭാഗികമായി തകർന്നു. പറമ്പിന്റെ അതിർത്തിയിലെ രണ്ട് മരങ്ങൾ കടപുഴകി വീഴുകയായിരുന്നു. വീടിൻ്റെ ഒരു ഭാഗം തകരുകയും ഓടുകളും മറ്റും നശിക്കുകയും കഴുക്കോലും പട്ടികകളും കേട് വരികയും ചെയ്തു. ചുമർ പ്ലാസ്റ്റർ ചെയ്യാത്തതും പഴക്കവുമുളള്ള വീടായതിനാൽ കുടുംബം ഭീതിയോടെയാണ് കഴിയുന്നത്.