കയ്പമംഗലം: ദേശീയപാതയിൽ വഴിയമ്പലത്ത് നിയന്ത്രണം വിട്ട മിൽക്ക് വാൻ ഇലക്ട്രിസിറ്റി പോസ്റ്റ് ഇടിച്ച് തകർത്തു. ആർക്കും പരിക്കില്ല, തിരൂരിൽ നിന്നും എറണാകുളം ഭാഗത്തേക്ക് പോയിരുന്ന മിനി ലോറിയാണ് അപകടത്തിൽ പെട്ടത്. ഡ്രൈവറും സഹായിയും ആണ് വാഹനത്തിലുണ്ടായിരുന്നത്, ലൈനിൽ വൈദ്യുതി പ്രവാഹമുണ്ടെന്ന സംശയത്താൽ കെഎസ്ഇബി അധികൃതരും പോലീസും സ്ഥലത്തെത്തിയ ശേഷമാണ് ഇവർക്ക് പുറത്തിറങ്ങാനായത്. ഇന്ന് പുലർച്ചെ അഞ്ച് മണിയോടെയാണ് അപകടമുണ്ടായത്.
next post