അടാട്ട്: കോള്‍ നിലത്തില്‍ ഒഴുകി വരുന്ന ഏറ്റു മത്സ്യം പിടിക്കാന്‍ പോയ യുവാവ് വെള്ളത്തില്‍ വീണ് മരിച്ചു. ചിറ്റിലപ്പിള്ളി സ്വദേശി വൈലിക്കുന്നത്ത് വീട്ടില്‍ ബാലന്റെ മകന്‍ ഹരികൃഷ്ണന്‍ (26) ആണ് മരിച്ചത്.
ശനിയാഴ്ച വൈകിട്ടാണ് സുഹുത്തക്കളുടെ ഒപ്പം ചിറ്റിലപ്പിള്ളിയിലെ കരിക്ക കോളില്‍ മത്സ്യം പിടി്ക്കാന്‍ പോയത്. ഇതിനിടെ വീട്ടിൽ നിന്നും ഫോൺ വന്നതോടെ സൃഹൃത്ത് മടങ്ങി. പിന്നീട് തിരിച്ചു വന്നപ്പോൾ ഹരി കൃഷ്ണനെ കാണാതാവുകയാരുന്നു. അബദ്ധത്തില്‍ കാല്‍ തെറ്റി വെള്ളത്തില്‍ വീഴുകയായിരുന്നുവെന്നാണ് സംശയം. ത്യശൂരില്‍ നിന്നും അഗ്നി രക്ഷ സംഘം എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. അമ്മ: മണി. സഹോദരങ്ങള്‍: മുരളീകൃഷ്ണന്‍, ജിജി.