News One Thrissur
Updates

കനോലി ക്കനാലിൽ അടിഞ്ഞ് കൂടിയ മണ്ണും ചെളിയും അടിയന്തിരമായി നീക്കം ചെയ്യണം – കേരള കർഷക സംഘം.

തളിക്കുളം: കനോലി കനാലിൽ അടിഞ്ഞ് കൂടിയ മണ്ണും ചെളിയും അടിയന്തിരമായി നീക്കം ചെയ്യണമെന്ന് കേരള കർഷകസംഘം നാട്ടിക ഏരിയ സ്പെഷ്യൽ കൺവെൻഷൻ ആവശ്യപ്പെട്ടു. തളിക്കുളം ബ്ലൂമിംഗ് ബഡ്സ് സ്കൂൾ ഹാളിൽ നടന്ന കൺവെൻഷൻ കേരള കർഷകസംഘം ജില്ലാ സെക്രട്ടറി എ.എസ്. കുട്ടി ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡൻ്റ് പി.എസ്. ഷജിത്ത് അധ്യക്ഷനായി. ഏരിയ സെക്രട്ടറി അഡ്വ.വി.കെ. ജ്യോതിപ്രകാശ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.

ജില്ലാ എക്സിക്യൂട്ടീവ് അംഗം എം.എ. ഹാരിസ്ബാബു, സംസ്ഥാന കമ്മിറ്റിയംഗം പി.ഐ. സജിത, കെ.ആർ. സീത, ഇ.പി.കെ. സുഭാഷിതൻ, മഞ്ജുള അരുണൻ, ടി.കെ. വിമല, പി.എ. സഗീർ, വി.പി. സാൽ, രജനി ബാബു, ഭാഗ്യലക്ഷ്മി ലിഷിൻ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി പി.എസ്. ഷജിത്ത് (പ്രസിഡൻ്റ്), അഡ്വ.വി.കെ. ജ്യോതി പ്രകാശ് (സെക്രട്ടറി), പി.എ. സഗീർ (ട്രഷറർ), വൈസ് പ്രസിഡൻ്റ് മാരായി ഗിരീഷ് മാത്തുക്കാട്ടിൽ, ഭാഗ്യലക്ഷ്മി ലിഷിൻ എന്നിവരെയും ജോയിൻ്റ് സെക്രട്ടറിമാരായി രജനി ബാബു, വി.പി. സാൽ എന്നിവരെ തെരഞ്ഞെടുത്തു

Related posts

ആനയോട്ടത്തിൽ ഒമ്പതാം തവണയും കൊമ്പൻ ഗോപികണ്ണൻ ജേതാവായി

Sudheer K

പാരമ്പര്യ കണ്ണ് വൈദ്യൻ ഗണേഷ് ശങ്കർ അന്തരിച്ചു.

Sudheer K

ഏങ്ങണ്ടിയൂരിലെ തകർന്ന റോഡുകൾ പുനർ നിർമിക്കുക: കോൺഗ്രസ് പ്രതിഷേധ കൂട്ടായ്മ നടത്തി

Sudheer K

Leave a Comment

error: Content is protected !!