പെരിങ്ങോട്ടുകര: പട്ടികജാതി വികസനവകുപ്പ് അംബേദ്കർ ഗ്രാമവികസന പദ്ധതിതിയിൽ ഉൾപ്പെടുത്തി 1 കോടി രൂപ അനുവദിച്ച താന്ന്യം ഗ്രാമപഞ്ചായത്ത് ബാപ്പുജി നഗറിലെ നിർമ്മാണ പ്രവർത്തന ഉദ്ഘാടനം സി.സി. മുകുന്ദൻ എംഎൽഎ നിർവഹിച്ചു. ബാപ്പുജി നഗറിലെ 16 വീടുകളുടെ പുനരുദ്ധാരണം, 250 മീറ്റർ റോഡ് വീതി കൂട്ടി കോൺക്രീറ്റ് ചെയ്ത് പുനർനിർമ്മാണം, ഇലക്ട്രിക് പോസ്റ്റുകൾ മാറ്റി സ്ഥാപിക്കൽ, കാനകളുടെ നിർമാണം, കിണറുകളുടെ പുനരുദ്ധരണം, സംരക്ഷണ ഭിത്തി നിർമ്മാണം എന്നിവയാണ് പ്രവൃത്തിയിൽ ഉൾപ്പെട്ടിരിക്കുന്നത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശുഭ സുരേഷ് അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് അംഗങ്ങായ വി.എൻ. സുർജിത്ത്, ഷീന പറയങ്ങാട്ടിൽ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശശിധരൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ മായ ടി.ബി, സീന അനിൽകുമാർ, കെ. രാമചന്ദ്രൻ, സീനത്ത്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ.എസ്. അഷ്റഫ് അംഗങ്ങളായ രഹന പ്രജു, സിജോ പുലിക്കോട്ടിൽ, ഷീജ സദാനന്ദൻ, ആൻ്റോ തൊറയൻ, ശ്രീകല സന്തോഷ്, സനിത സജൻ, സതി ജയചന്ദ്രൻ, ബ്ലോക്ക് പട്ടിജാതി വികസന ഓഫീസർ ദിജി എം.ടി എന്നിവർ പങ്കെടുത്തു. നാട്ടിക നിയോജക മണ്ഡലത്തിൽ 3 വർഷത്തിനിടെ 5 പട്ടികജാതി സങ്കേതങ്ങൾ അംബേദ്കർ ഗ്രാമവികസന പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിക്കുന്നതിനായുള്ള പ്രവർത്തനങ്ങൾ നടന്നു വരുന്നതായി എംഎൽഎ പറഞ്ഞു.