News One Thrissur
Updates

കൊടുങ്ങല്ലൂരിലെ ബി.ജെ.പി നേതാക്കൾക്കെതിരെ 107-ാം വകുപ്പ് ചുമത്തി കേസ് എടുത്ത നടപടിയിൽ ബി.ജെ.പി പ്രതിഷേധിച്ചു.

കൊടുങ്ങല്ലൂർ: എട്ട് ബി.ജെ.പി നേതാക്കൾക്കെതിരെ 107-ാം വകുപ്പ് ചുമത്തി കേസ് എടുത്ത നടപടിയിൽ ബി.ജെ.പി പ്രതിഷേധിച്ചു. 32 വർഷത്തെ കോളേജ് അദ്ധ്യാപന സേവനത്തിന് ശേഷം വിരമിച്ച് നഗരസഭാ കൗൺസിലറായ ഡോ.ആശാലത, പൊതുപ്രവർത്ത കരായ സിനി സെൽവരാജ്, താര സജീവ് എന്നിവരുടെ പേരിൽ സ്ഥിരമായി ക്രിമിനൽ കേസുകളിൽ ഏർപ്പെടുന്നവർക്കെതിരെ പ്രയോഗിക്കുന്ന C.107-ാം വകുപ്പ് ചുമത്തിയ ഉദ്യോഗസ്ഥർക്കെതിരെ ഹൈക്കോടതിയെ സമീപിക്കുകയും, മാനനഷ്ടക്കേസ് നൽകുകയും ചെയ്യുമെന്ന് ബി.ജെ.പി നേതാക്കൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

കൊടുങ്ങല്ലൂർ ശ്രീകുരുംബ ഭഗവതിക്ഷേത്രത്തിൽ ഹിന്ദു സംഘടനകൾ 32 വർഷമായി ഹിന്ദു സംഘടനകൾ നടത്തിവന്നിരുന്ന വിശ്രമ കേന്ദ്രവും അന്നദാനപന്തലും സി.പി.എം. നേതൃത്വം പോലീസിനെ ഉപയോഗിച്ച് തകർത്ത് പൊളിച്ചുമാറ്റി യിരുന്നു. അതിനെതിരെ പ്രതിഷേധിച്ച ബി.ജെ.പി. ഹിന്ദു ഐക്യവേദി നേതാക്കളെ അറസ്റ്റ് ചെയ്‌ത് കേസ് എടുത്ത പൊലീസ് യാതൊരു നീതീകരണവുമില്ലാതെയാണ് 107-ാം വകുപ്പ് ചാർത്തിയതെന്ന് നേതാക്കൾ ആരോപിച്ചു. വ്യാപാരി സംഘടനാ നേതാവായ ജീവൻ നാലുമാക്കൽ, ബി.ജെ.പി നേതാക്കളായ കെ.എസ്. വിനോദ്, കെ.എസ്. ശിവറാം, പി.എസ്. അനിൽകുമാർ, സെൽവൻ മണക്കാട്ടുപടി തുടങ്ങി. കൊടുങ്ങല്ലൂർ മേഖലയിൽ പൊതുപ്രവർത്തനം നടത്തി വരുന്ന ഇവർക്കെതിരെ 107-ാം വകുപ്പനുസരിച്ച് കേസ് എടുത്തത് നീതീകരിക്കാവുന്നതല്ലെന്ന് ബി.ജെ.പി. നേതാക്കൾ പറഞ്ഞു. കൊടുങ്ങല്ലൂർ പ്രസ് ക്ലബിൽ നടന്ന വാർത്താ സമ്മേളനത്തിൽ ബി.ജെ.പി ജില്ലാ കമ്മറ്റിയംഗം കെ.പി. ഉണ്ണികൃഷ്ണൻ, ജില്ലാ സെൽ കോ ഓർഡിനേറ്റർ പി.എസ്. ഉണ്ണികൃഷ്ണൻ, സംസ്ഥാന കമ്മറ്റിയംഗം ടി.ബി. സജീവൻ, മണ്ഡലം പ്രസിഡൻ്റുമാരായ കെ.എസ്. വിനോദ്, സെൽവൻ മണക്കാട്ടുപടി, മണ്ഡലം ജനറൽ സെക്രട്ടറിമാരായ കെ.ആർ വിദ്യാസാഗർ, മണ്ഡലം ജനറൽ സെക്രട്ടറി എൽ.കെ. മനോജ് എന്നിവർ പങ്കെടുത്തു

Related posts

കേരള സ്റ്റേറ്റ്  എക്സ് സർവീസ് ലീഗ്  അന്തിക്കാട് യൂണിറ്റ് വാർഷികം. 

Sudheer K

പാലയൂരിലെ ‘കരോൾ കലക്കൽ’; വ്യാപക പ്രതിഷേധം, അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെ കാണും – എൻ.കെ അക്ബർ എം.എൽ.എ.

Sudheer K

ഔസേപ്പ് അന്തരിച്ചു

Sudheer K

Leave a Comment

error: Content is protected !!