തൃശൂര്‍: സ്വര്‍ണാഭരണ നിര്‍മാണ തൊഴിലാളികളെ ആക്രമിച്ച് 630 ഗ്രാം സ്വര്‍ണം കവര്‍ന്നു. 40 ലക്ഷം രൂപ വിലമതിക്കുന്നതാണ് ഈ സ്വര്‍ണം, സ്വര്‍ണം വാങ്ങാനെന്നെ വ്യാജേനേ ലോഡ്ജിലേക്ക് വിളിച്ചു വരുത്തിയായിരുന്നു ആക്രമണം. ആലുവ സ്വദേശികളാണ് ആക്രമണത്തിന് ഇരയായത്. അക്രമികളിലൊരാളെ നാട്ടുകാര്‍ പിടികൂടി പൊലീസ് ഏല്‍പ്പിച്ചു. തിരുവനന്തപുരം സ്വദേശി രജ്ഞിത്താണ് പിടിയിലായത്. ചൊവ്വാഴ്ച വൈകീട്ട് ആറരയോടെയാണ് സംഭവം ഉണ്ടായത്. ആലുവയിലെ സ്വര്‍ണപ്പണിക്കാരായ ഷമീറിനെയും ബാസ്റ്റിനെയും സ്വര്‍ണം വാങ്ങാനെന്ന വ്യാജേനെ തിരുവനന്തപുരം സ്വദേശികളായ നാല്‍വര്‍ സംഘം തൃശൂര്‍ നഗരത്തിലെ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപത്തെ ലോഡ്ജിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു.
next post