News One Thrissur
Updates

കണ്ടശാംകടവ് പള്ളിയിൽ വി. യാക്കോബ് ശ്ലീഹായുടെ തിരുനാൾ തുടങ്ങി.

കണ്ടശാംകടവ്: സെന്റ് മേരീസ് ഫൊറോന പള്ളിയിൽ വി. യാക്കോബ് ശ്ലീഹായുടെ തിരുനാൾ തുടങ്ങി. തിരുനാളിനോടനുബന്ധിച്ച് നടന്ന തിരുകർമ്മങ്ങൾക്ക് ഫാ. മിഥുൻ ചുങ്കത്ത് മുഖ്യകാർമ്മികനായി. തുടർന്ന് കൂടുതുറക്കൽ കർമ്മം ഉണ്ടായി. തിരുനാൾ ദിവസമായ 25 ന് രാവിലെ 6 നും 8 നും തിരുകർമ്മങ്ങൾ ഉണ്ടാകും.

10 മണിക്കുള്ള ആഘോഷമായ തിരുനാൾ കുർബാനക്ക് ഫാ. ജോസ് എടക്കളത്തൂർ മുഖ്യ കാർമ്മികനാകും. ഫാ. ജെസ്റ്റിൻ പൂഴിക്കുന്നേൽ സന്ദേശം നൽകും. തുടർന്ന് ലദീഞ്ഞ്, നോവേന , തിരുനാൾ പ്രദക്ഷിണം, നേർച്ച വിതരണം എന്നിവയുണ്ടാകും അസി വികാരി ഫാ. നിതിൻ പൊന്നാരി, ജനറൽ കൺവീനർ കെ. കെ. സേവ്യർ, ട്രസ്റ്റിമാരായ സാമ്പു മാളിയേക്കൽ, വിൽസൺ  പള്ളികുന്നത്ത്, ജോസഫ് ടി.എൽ, ആൻ്റണി വടക്കേത്തല എന്നിവർ നേതൃത്വം നൽകും.

Related posts

കൊടുങ്ങല്ലൂരിൽ എസ്.എഫ്.ഐ പ്രവർത്തകർ പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി.

Sudheer K

നാട്ടിക ഇയ്യാനി ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയേറി

Sudheer K

മദ്യം നൽകി പീഡിപ്പിച്ചതായി പരാതി

Sudheer K

Leave a Comment

error: Content is protected !!