ഇരിങ്ങാലക്കുട: വെള്ളാങ്ങല്ലൂർ പഞ്ചായത്ത് പ്രസിഡണ്ട് എം എം മുകേഷ് രാജിവെച്ചു. ഇടതുപക്ഷ മുന്നണിയിലെ ധാരണ പ്രകാരമാണ് രാജി. സിപിഐ(എം) പ്രതിനിധിയാണ് മുകേഷ്. അടുത്ത ഊഴം സിപിഐയ്ക്കാണ്. സിപിഐയിലെ നിഷ ഷാജിയോ സുജന ബാബുവോ പ്രസിഡണ്ടാവാനാണ് സാധ്യത. നാളെ ചേരുന്ന പാർട്ടി കമ്മിറ്റി യോഗത്തിൽ ഇതു സംബന്ധിച്ച തീരുമാനമെടുക്കും.
previous post
next post