കൊടുങ്ങല്ലൂർ: ശക്തമായ കാറ്റിലും മഴയിലും മരങ്ങൾ വീണ് അപകടം. പടിഞ്ഞാറെ നടയിൽ പി.ഡബ്ലിയു.സി റസ്റ്റ്ഹൗസ് വളപ്പിലെ മാവ് ഒടിഞ്ഞു വീണ് നിരവധി ഇരുചക്രവാഹനങ്ങൾക്ക് കേടുപാട് സംഭവിച്ചു.
സമീപത്തുള്ള ലോട്ടറിക്കടയ്ക്കും നാശനഷ്ടമുണ്ടായി. മരം വീണതിനെ തുടർന്ന് പടിഞ്ഞാറെ നടയിൽ നിന്നും ഡി.വൈ.എസ്.പി ഓഫീസ് ഭാഗത്തേക്കുള്ള റോഡിൽ ഗതാഗതം തടസപ്പെട്ടു. പിന്നീട് ഫയർഫോഴ്സ് എത്തി മരം മുറിച്ചുനീക്കി. മുഗൾ മാളിന് സമീപം മരക്കൊമ്പ് ഒടിഞ്ഞു വീണ് ഓട്ടോറിക്ഷക്ക് കേടുപാട് സംഭവിച്ചു. തെക്കെ നടയിലും മരക്കൊമ്പ് ഒടിഞ്ഞു വീണു.