News One Thrissur
Updates

സ്കൂട്ടറിൽ പോകവേ തലയിൽ മരച്ചില്ലവീണ് മനക്കൊടി സ്വദേശിയായ നേഴ്സിന് പരിക്ക് 

അരിമ്പൂർ: മനക്കൊടിയിൽ കാറ്റിൽ മരച്ചില്ല വീണ് സ്കൂട്ടർ യാത്രക്കാരിക്ക് പരിക്ക്. മനക്കൊടി കിഴക്കുംപുറത്ത് ചെറുശ്ശേരി മാളിയേക്കൽ ജിജോയുടെ ഭാര്യ സ്മിത(38)യ്ക്കാണ് പരിക്കേറ്റത്. തൃശൂർ ദയ ആശുപത്രിയിലെ നേഴ്സാണ്. ഹെൽമെറ്റ് ധരിച്ചിരുന്നതിനാൽ തലയ്ക്ക് പരിക്കില്ല. കഴുത്തിന് പരിക്കുണ്ട്.

കൈയും തോളിനും പുറത്തും ചതവുമുണ്ട്. വ്യാഴാഴ്ച ഉച്ചയോടെ ആശുപത്രിയിലേക്കുള്ള യാത്രക്കിടെയാണ് സംഭവം. മനക്കൊടി-പുള്ള് റോഡിൽ പാലത്തിന് സമീപത്തെ ഓട്ടോറിക്ഷാ സ്റ്റാൻഡിനോട് ചേർന്ന് നിന്നിരുന്ന അക്കേഷ്യാ മരത്തിന്റെ ചില്ലയാണ് കാറ്റിൽ വീണത്. സ്കൂട്ടറിൽനിന്നു വീണ സ്മിതയെ ഓട്ടോ തൊഴി ലാളികളാണ് എഴുന്നേൽപ്പിച്ചത്. കിഴക്കുംപുറം സ്വദേശി കാഞ്ഞിരത്തിങ്കൽ റാഫി ഓട്ടോറിക്ഷയിൽ ദയ ആശു പത്രിയിൽ എത്തച്ചു. വീട്ടിൽ വിശ്രമ ത്തിലാണ് സ്മിത.

Related posts

ടെലിഫോൺ നിരക്ക് വർദ്ധനവ്: ഡിവൈഎഫ്ഐയുടെ യുവജന പ്രതിഷേധം.

Sudheer K

പോക്സോ കേസിൽ വലപ്പാട് സ്വദേശി അറസ്റ്റിൽ

Sudheer K

പ്രതാപനെ മാറ്റിയത് തെരഞ്ഞെടുപ്പിൽ തിരിച്ചടി നൽകും -ധീവരസഭ

Sudheer K

Leave a Comment

error: Content is protected !!