കൊടുങ്ങല്ലൂർ: ക്ലിനിക്കൽ സൈക്കോളജി ബിരുദാനന്തര ബിരുദത്തിൽ ഒന്നാം റാങ്കും ഏറ്റവും ഉയർന്ന മാർക്കിനുള്ള സ്വർണ മെഡലും സ്വന്തമാക്കി കൊടുങ്ങല്ലൂർ സ്വദേശിനി. കൊടുങ്ങല്ലൂർ എരിശ്ശേരി പാലം സ്വദേശി അബ്ദുൾ ഗഫൂറിന്റേയും സുനിതയുടെയും മകൾ സഹർ ആണ് പഞ്ചാബിലെ ലവ് ലി പ്രൊഫഷണൽ യൂണിവേഴ്സിറ്റിയിൽ നിന്നും ഒന്നാം റാങ്ക് കരസ്ഥമാക്കിയത്. സർവകലാ ശാലയുടെ ചരിത്രത്തിൽ ആദ്യമായാണ് ക്ലിനിക്കൽ സൈക്കോളജിയിൽ ഏറ്റവും ഉയർന്ന മാർക്കായ 95.2% ലഭിച്ചത്. ഖത്തർ ഐഡിയൽ സ്കൂളിൽ വിദ്യാഭ്യാസം പൂർത്തിയാക്കിയ സഹർ, സിബിഎസ്ഇ സീനിയർ സെക്കൻഡറി പരീക്ഷയിൽ സൈക്കോളജിയിൽ 100% ശതമാനം മാർക്കോടെ ഒന്നാം സ്ഥാനം നേടിയിരുന്നു.