പെരിഞ്ഞനം: പെരിഞ്ഞനം സ്മാരകം സ്കൂൾ പരിസരത്ത് നിന്നും ചാരായവുവാമി ഒരാളെ കൊടുങ്ങല്ലൂർ എക്സൈസ് പിടികൂടി. പരിസരവാസിയായ കറുകപറമ്പിൽ കുട്ടൻ (മോഹനൻ 69) ആണ് പിടിയിലായത്. ഇയാളിൽ നിന്നും മൂന്ന് ലിറ്റർ ചാരായം കണ്ടെത്തി. ഈ മേഖലയിൽ ചരായ വിൽപ്പന നടക്കുന്നുണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്ന് ഇൻസ്പെക്ടർ വി.ബി. ബെന്നിയും സംഘവും ചേർന്ന് നടത്തിയ പരിശോധനയിലാണ് ചാരായം കണ്ടെത്തിയത്. അസി. ഇൻസ്പെക്ടർ പി.ആർ. സുനിൽകുമാർ, മന്മഥൻ എന്നിവരും അന്വേഷണ സംഘം സംഘത്തിൽ ഉണ്ടായിരുന്നു.