News One Thrissur
Kerala

പീച്ചി ഡാം ഷട്ടറുകൾ 20 സെന്റീമീറ്ററിലേക്ക് ഉയർത്തി: മണലി, കരുവന്നൂർ പ്രദേശവാസികൾ അതീവ ജാഗ്രത പാലിക്കാൻ നിർദ്ദേശം

തൃശൂർ: വൃഷ്ടി പ്രദേശത്ത് മഴ ശക്തമായതിനാൽ പീച്ചി ഡാമിലെ നാലു ഷട്ടറുകൾ 5 സെന്റീമീറ്റർ കൂടി ഉയർത്തി 20 സെന്റീമീറ്റർ അളവിൽ ജലം പുറത്തേക്ക് ഒഴുക്കുന്നു. മഴ തീവ്രമായാൽ തുടർന്നും ഘട്ടംഘട്ടമായി ഷട്ടറുകൾ ഉയർത്താൻ സാധ്യതയുണ്ട്. ആയതിനാൽ മണലി, കരുവന്നൂർ പുഴകളിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ പ്രദേശവാസികൾ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടർ അറിയിച്ചു.

ജലാശയത്തിന്റെ സമീപത്തേക്ക് ആരും പോകരുത്. ഡാമിൽ നിന്നുള്ള ജലത്തിനു പുറമേ പുഴയിലെ നീരൊഴുക്കും തീവ്രമാണ്. പ്രത്യേകിച്ച് രാത്രികാലമായതിനാൽ അതീവശ്രദ്ധ പുലർത്തണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.

Related posts

മലപ്പുറത്ത് വീടിന് തീപിടിച്ച് അഞ്ച് പേർക്ക് പൊള്ളലേറ്റു; 3 പേരുടെ നില അതീവ ഗുരുതരം.

Sudheer K

എടവിലങ്ങ് പഞ്ചായത്ത് യോഗത്തിൽ നിന്നും ഭരണ കക്ഷിയായ സി.പി.ഐ അംഗങ്ങളുടെ ഇറങ്ങിപ്പോക്ക്

Sudheer K

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ബിൽ കുടിശ്ശിക: കരാറുകാർ ധർണ നടത്തി.

Sudheer K

Leave a Comment

error: Content is protected !!