അന്തിക്കാട്: കനത്ത മഴമൂലം അന്തിക്കാട് ആൽ സെൻ്ററിലെ കടകളിൽ വെള്ളം കയറി. വടശ്ശേരി ബിൽഡിംഗിലെ 6 കടകളിലും സമീപത്തെ മറ്റൊരു കടയിലും അക്ഷയ കേന്ദ്രത്തിൻ്റെ ആധാർ എൻറോൾമെൻ്റ് വിഭാഗത്തിലുമാണ് വെള്ളം കയറിയത്. തുടർന്ന് വ്യാപാരികൾ സ്ഥാപനങ്ങൾ അടച്ചു. വാഹനങ്ങൾ വരുമ്പോൾ കടകളുടെ അകത്തേക്ക് വെള്ളം അടിച്ചു കയറുന്നതാണ് വ്യാപാരികളെ കൂടുതൽ പ്രതിസന്ധിയിലാക്കുന്നത്. കടകളിലെ ഉപകരണങ്ങൾക്കും ഉൽപ്പന്നങ്ങൾക്കും കേടുപാട് സംഭവിച്ചിട്ടുണ്ട്. പ്രദേശത്തെ വെള്ളം ഒഴുകി പോയിരുന്ന കാനകൾ അടച്ചതാണ് വെള്ളക്കെട്ടിനിട യാക്കിയതെന്നാണ് ആക്ഷേപം.
previous post