കാഞ്ഞാണി: കനത്ത മഴയെ തുടർന്ന് മണലൂർ പഞ്ചായത്തിൽ 50 ഓളം വീടുകൾ വെള്ളക്കെട്ടിലായി. കാരയിൽ തുളസി, ചുള്ളിയിൽ ഉഷ, തീയാടി രവീന്ദ്രൻ, ചെള്ളിക്കാട്ടിൽ സുലോചന, മൂലയിൽ ഉഷ, ചിരോത്ത് നിർമ്മല, കോറാട്ട് ബാബു, കോറോട്ട് കുമാരി, തെല്ലിപ്പറമ്പിൽ ശാന്ത, കൊളാട്ട് മണികണ്ഠൻ, പേളി വീട്ടിൽ രവി, കോരാട്ട് മണി എപ്പോൾ ദേവസി, വള്ളൂ കാട്ടിൽ അശോകൻ, ചന്ദ്രൻ, ചാലക്കൽ ജോൺസൺ, പണിക്കവീട്ടിൽ സുബ്രൻ, ചിറയത്ത് അത്താണിക്കൽ ജോസ്. തേവര പുരയ്ക്കൽ തങ്കമണി, മാളിയേക്കൽ സണ്ണി, അറക്കൽ മോഹനൻ, തുടങ്ങി നിരവധി വീടുകളാണ് വെള്ള കെട്ടിലായത്.പല കുടുംബങ്ങൾക്കും കക്കൂസ് ഉപയോഗിക്കാൻ പറ്റാത്ത സാഹചര്യവുമുണ്ട്. മഴ തുടർന്നാൽ നിരവധി കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കേണ്ട വരുമെന്ന സ്ഥിതിയിലാണ്.