News One Thrissur
Kerala

പീച്ചി കനാലിലേക്ക് കാർ മറിഞ്ഞ് ഒരു മരണം: 4 പേർക്ക് പരിക്ക്

കോലഴി: ഓടി കൊണ്ടിരുന്ന കാര്‍ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞ് കാര്‍ യാത്രക്കാരൻ മുങ്ങി മരിച്ചു. അപകടത്തിൽ നാലുപേര്‍ക്ക് പരിക്കേറ്റു. ചൊവ്വാഴ്ച വൈകീട്ട് നാലിന് കോലഴി അത്തേക്കാട് ഗാന്ധി നഗറില്‍ വെച്ചാണ് സംഭവം. പീച്ചിയില്‍ നിന്നും വെള്ളം ഒഴുകുന്ന കനാലില്‍ നിയന്ത്രണം വിട്ട് കാര്‍ മറിയുകയായിരുന്നു. വില്ലടം കാട്ടുപറമ്പില്‍ ജോയി (62 ) ആണ് മരിച്ചത്. പരിക്കേറ്റവരെ ത്യശൂരിലെ സ്വാകര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാര്‍ മറിഞ്ഞത് കണ്ട് ഓടി കൂടിയ നാട്ടുകാര്‍ നാലു പേരെ രക്ഷപ്പെടുത്തി. വളരെ വൈകിയാണ് മരണപ്പെട്ട് ജോയിയെ കണ്ടെത്തിയത്. ത്യശൂര്‍ ഗവ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു. രാമവര്‍മ്മപുരത്ത് നിന്നും കോലഴിയിലുള്ള സുഹൃത്തിനെ കാണുവാന്‍ പോകുമ്പോഴാണ് അപകടം. വിയ്യൂര്‍ പോലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു

Related posts

തൃപ്രയാറിൽ നടുറോഡിൽ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി വിദ്യാർത്ഥികൾ; ഏറ്റുമുട്ടൽ ദൃശ്യം സമൂഹമാധ്യമങ്ങളിൽ വൈറൽ

Sudheer K

ചാഴൂരിലെ റോഡുകൾ നന്നാക്കാൻ ആവശ്യപ്പെട്ട് കോൺഗ്രസിൻ്റെ പഞ്ചായത്ത് ഓഫീസ് ധർണ.

Sudheer K

വിമുക്തഭടൻ ഗംഗാധരൻ അന്തരിച്ചു.

Sudheer K

Leave a Comment

error: Content is protected !!