കൊടുങ്ങല്ലൂർ: നഗരസഭയിലെ വികസന മുരടിപ്പിലും, ഭരണ സമിതിയുടെ കെടുകാര്യസ്ഥതയിലും സ്വജന പക്ഷപാതത്തിലും പ്രതിഷേധിച്ച് ബി.ജെ.പി മുനിസിപ്പൽ കമ്മറ്റിയുടെ നേതൃത്വത്തിൽ കൗൺസിലർമാർ നഗരസഭ ഓഫീസിനു മുന്നിൽ കൂട്ടധർണ്ണ നടത്തി. ബിജെപി സംസ്ഥാന കമ്മിറ്റി അംഗം രാധാകൃഷ്ണ മേനോൻ ധർണ്ണ ഉദ്ഘാടനം ചെയ്തു. നഗരസഭ പ്രതിപക്ഷ നേതാവ് ടി.എസ്. സജീവൻ അധ്യക്ഷത വഹിച്ചു.
ബി.ജെ.പി മണ്ഡലം പ്രസിഡണ്ട് കെ.എസ്. വിനോദ്, മണ്ഡലം ജനറൽ സെക്രട്ടറിമാരായ കെ.ആർ. വിദ്യാസാഗർ, എൽ.കെ. മനോജ്, നഗരസഭാ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഒ.എൻ. ജയദേവൻ, രശ്മി ബാബു, മേത്തല ഏരിയാ പ്രസിഡൻറ് പ്രജീഷ്ചള്ളിയിൽ, പുല്ലൂറ്റ് ഏരിയാ പ്രസിഡൻ്റ് ഷാജൻ. ലോകമലേശ്വരം ഏരിയ സെക്രട്ടറി സന്തോഷ്, നഗരസഭ കൗൺസിലർമാർ എന്നിവർ പങ്കെടുത്തു.