ഗുരുവായൂർ: തൊഴിയൂരിൽ കുളത്തിൽ വീണ് യുവാവ് മരിച്ചു. അഞ്ഞൂർ വാഴപ്പിള്ളി ജേക്കബിൻ്റെ മകൻ ഡിങ്കിൾ (22) ആണ് മരിച്ചത്. പാലേമാവ് പള്ളി റോഡിൽ സ്വകാര്യ വ്യക്തിയുടെ വീട്ടുവളപ്പിലെ കുളത്തിൽ കൂട്ടുകാരോടെത്ത് കുളിക്കാൻ പോയതായിരുന്നുവത്രേ. ചൊവ്വാഴ്ച വൈകീട്ട് ആറിനാണ് സംഭവം. ഉടൻ തന്നെ വൈലത്തൂർ ആക്ട്സ് ആംബുലൻസ് പ്രവർത്തകർ മുതുവുട്ടൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വൈദികനാകാനായി ഉത്തർപ്രദേശിൽ പഠിക്കുകയാണ് ഡിങ്കിൾ. അമ്മ: ജിൻസി. സഹോദരങ്ങൾ: ജോസഫ്, ടിങ്കിൾ, റിങ്കിൾ.
next post