പാവറട്ടി: ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥി സരിത രാജീവ് 291 വോട്ടിന് വിജയിച്ചു. ആകെ പോൾ ചെയ്ത 947 വോട്ടിൽ നിന്നും 556 വോട്ടാണ് ബിജെപിക്ക് ലഭിച്ചത്.ഒന്നാമത്തെ ബൂത്തിൽ നിന്നും 478 ൽ 342 വോട്ടും രണ്ടാമത്തെ ബൂത്തിൽ നിന്നും 469 ൽ 214 വോട്ടും ഇവർക്ക് ലഭിച്ചു. മറ്റ് സ്ഥാനാർത്ഥികളുടെ വോട്ടിംഗ് നില :
▪️ഷാമില ഹബീബ് (എസ്ഡിപിഐ)
ബൂത്ത് ഒന്ന്: 91
ബൂത്ത് രണ്ട്: 174
ആകെ:265
▪️ബബിത സുരേഷ് (എൽഡിഎഫ്)
ബൂത്ത് ഒന്ന്: 13
ബൂത്ത് രണ്ട്: 16
ആകെ: 29
▪️ഷജിനി സന്തോഷ്
(യുഡിഎഫ്)
ബൂത്ത് ഒന്ന്: 32
ബൂത്ത് രണ്ട്: 65
ആകെ:97