കാഞ്ഞാണി: പെരുമ്പുഴ പാടത്ത് വച്ച് ജനപ്രതിനിധികളും പോലീസ് ഉദ്യോഗസ്ഥരും നോക്കിനിൽക്കെ അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടിനെതിരെ അസദ്യ വർഷം സ്വകാര്യ ബസ് കണ്ടക്ടർക്കെതിരെ പരാതി. അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.കെ. ശശിധരനെയാണ് തൃശൂർ- തൃപ്രയാർ റൂട്ടിലോടുന്ന സ്വകാര്യ കണ്ടക്ടർ പൊതുജനമധ്യത്തിൽ വെച്ച് അപമാനിച്ചത്.
മണലൂർ കോൾപ്പടവിലേക്ക് വെള്ളം ഒഴുക്കിവിടുന്നതിനുവേണ്ടി മണലൂർ പഞ്ചായത്ത് പ്രസിഡൻറ്, അന്തിക്കാട് പഞ്ചായത്ത് പ്രസിഡൻറ്, അരിമ്പൂർ പഞ്ചായത്ത് വൈസ് പ്രസിഡൻറ്, കർഷകർ, ജനപ്രതിനിധികൾ, പോലീസ് ഉദ്യോഗസ്ഥർ എന്നിവർ നോക്കിനിൽക്കെ അമിതവേഗത്തിൽ എത്തിയ സ്വകാര്യ ബസ് ബ്ലോക്ക് പ്രസിഡന്റിന്റെ വാഹനം റോഡരികിൽ കിടക്കുന്നതു കണ്ട് ബസ്സിൽ നിന്ന് അസഭ്യം വിളിച്ചു പറയുകയായിരുന്നു. തുടർന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അന്തിക്കാട് പോലീസിൽ കണ്ടക്ടർക്കെതിരെ പരാതി നൽകി.