News One Thrissur
Kerala

മണലൂർ നിയോജക മണ്ഡലത്തിലെ ദുരന്ത നിവാരണ പ്രവർത്തനങ്ങളുടെ അവലോകന യോഗം നടത്തി.  

മുല്ലശ്ശേരി: മണലൂർ നിയോജക മണ്ഡലത്തിലെ ദുരന്ത നിവാരണ പ്രവർത്തനങ്ങളുടെ അവലോകന യോഗം മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ചേർന്നു. മുരളി പെരുനെല്ലി എം.എൽ.എ യുടെ അധ്യക്ഷനായി. വയനാട്ടിലെ മുണ്ടക്കൈയിലെ ഉരുൾപ്പൊട്ടലിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് അനുശോചനം അറിയിച്ച് കൊണ്ടാണ് യോഗം ആരംഭിച്ചത്. മണലൂർ നിയോജക മണ്ഡലത്തിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ₹25,000/- രൂപ വീതം വില്ലേജ് ഓഫീസർമാർക്ക് ലഭ്യമാക്കിയിട്ടുണ്ടെന്നും പഞ്ചായത്തുകൾക്ക് തനതുഫണ്ടിൽ നിന്നും തുക ചെലവാക്കുന്നതിൽ തീരുമാനം വരും ദിവസങ്ങളിൽ ഉണ്ടാകുമെന്നും എം.എൽ.എ. അറിയിച്ചു.

അവധിയിൽ പ്രവേശിച്ചിട്ടുള്ള അവശ്യ സർവ്വീസുകളിലെ ഉദ്യോഗസ്ഥർ അവധി ഒഴിവാക്കി തിരികെ അടിയന്തരമായി ജോലിയിൽ പ്രവേശിക്കണമെന്ന് യോഗം തീരുമാനിച്ചു. മഴയുടെ ഭാഗമായി വരുന്ന പകർച്ച വ്യാധികൾ ഒഴിവാക്കുന്നതിന് ശുചീകരണം പ്രവർത്തനങ്ങൾ അത്യാവശ്യമാണെന്നും കാനകൾ വ്യത്തിയാക്കാത്തതിനാൽ റോഡുകളിൽ വെള്ളം കെട്ടി നിൽക്കുന്നെന്നും അത് റോഡുകളുടെ നാശത്തിനും ഗതാഗത കുരുക്കുകൾക്കും കാരണമാകുമെന്നും യോഗം വിലയിരുത്തി. അപടകരമായ മരങ്ങൾ മുറിച്ച് മാറ്റുന്നതിനുളള നടപടികൾ സ്വീകരിക്കുക, അപകടാവസ്ഥയിലുളള വീടുകളിൽ താമസിക്കുന്നവരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി അവിടെ കുടിവെളളം, ഭക്ഷണം എന്നിവ ഉറപ്പാക്കാനും യോഗം തീരുമാനിച്ചു. വെള്ളം കെട്ടി നിൽക്കുന്ന സ്ഥലങ്ങളിൽ വൈദ്യുതി ഇല്ലാത്തത് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ടെന്നും ഇൻറർനെറ്റ് സൗകര്യങ്ങൾ തടസ്സപ്പെടാതെ ശ്രദ്ധിക്കണമെന്നും കെഎസ്ഇബി ഉദ്യോഗസ്ഥർ നല്ല ജാഗ്രത കാണിക്കണമെന്നും കുടിവെള്ള സ്രോതസ്സുകളിൽ മലിനമാകാതിരിക്കാൻ ശ്രദ്ധിക്കണമെന്നും യോഗം തീരുമാനിച്ചു. പെരുവല്ലൂർ ക്വോറിയിലെ വെളളക്കെട്ട് ഇല്ലാതാക്കാൻ അടിയന്തരമായി മോട്ടോർ കൊണ്ടുവരാൻ മുല്ലശ്ശേരി ജെ എസി നോട് നിർദ്ദേശിച്ചു. എല്ലാ വകുപ്പുകളും ഒറ്റക്കെട്ടായി പ്രവർത്തിച്ചാൽ മാത്രമേ ദുരിതാശ്വാസ പ്രവർത്തനങ്ങൾ നന്നായി നടപ്പിലാക്കാൻ സാധിക്കൂ എന്നും മഴയുമായി ബന്ധപ്പെട്ട വിഷയത്തിൽ പഞ്ചായത്തിന്റെയും, വിവിധ വകുപ്പുകളുടെയും നിലവിലെ സ്ഥിതി യോഗത്തിൽ അറിയിക്കുവാനും എം എൽ എ നിർദ്ദേശിച്ചു.യോഗത്തിൽ പഞ്ചായത്ത് പ്രസിഡൻ്റുമാർ അവരുടെ പഞ്ചായത്തുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിശദീകരിച്ചു. വാടാനപ്പളളി, മുല്ലശ്ശേരി, എളവള്ളി, കണ്ടാണശ്ശേരി, ചൂണ്ടൽ പഞ്ചായത്തുകളിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നുണ്ട്. ഏകദേശം 200ലധികം ആളുകൾ ക്യാമ്പുകളിലുണ്ട്. അവർക്ക് ആവശ്യമായ ഭക്ഷണം, കുടിവെള്ളം, മരുന്നുകൾ, പകർച്ച വ്യാധികൾ ഉണ്ടാകാതിരിക്കുന്നതിനുള്ള കരുതൽ നടപടികൾ എന്നിവയ്ക്ക് മുൻഗണന നൽകാനും യോഗം തീരുമാനിച്ചു. യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റുമാരായ ലതി വേണുഗോപാൽ, കെ.കെ. ശശിധരൻ, കെ സി പ്രസാദ്, പഞ്ചായത്ത് പ്രസിഡൻ്റുമാരായ സ്മിത അജയകുമാർ, സൈമൺ തെക്കത്ത്, ശാന്തി ഭാസി, കൊച്ചപ്പൻ വടക്കൻ, എം.എം. റജീന, മിനിജയൻ, ഗുരുവായൂർ നഗരസഭ പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബിന്ദു അജിത് കുമാർ, ഗുരുവായൂർ പോലീസ് അസി. കമ്മീഷണർ സിനോജ്, പാവറട്ടി, അന്തിക്കാട്, കുന്നംകുളം, ഗുരുവായൂർ പോലീസ് സബ് ഇൻസ്പെക്ടർമാർ, ആരോഗ്യ – റവന്യൂ- പൊതുമരാമത്ത്‌ – കെഎസ്ഇബി, ഫയർ ആന്റ് റെസ്ക്യൂ – ഇറിഗേഷൻ – ഫുഡ് ആന്റ് സേഫ്റ്റി – മോട്ടോർ വാഹനം തുടങ്ങി വിവിധ വകുപ്പ് ഉദ്യോഗസ്ഥരും ചർച്ചകളിൽ പങ്കെടുത്തു. എല്ലാ വകുപ്പുകളും ഒത്തൊരുമയോടെ പ്രവർത്തിച്ച് സർക്കാർ സംവിധാനങ്ങളെ പ്രയോജനപ്പെടുത്തി പൊതുജനങ്ങളുടെ ജീവനും സ്വത്തിനും ഒരു ഭീഷണിയും ഇല്ലാതിരിക്കാനുള്ള പ്രവർത്തനങ്ങളിൽ സജീവമായി ഇടപെടാനും യോഗം തീരുമാനിച്ചു.

Related posts

മുഹമ്മദ് അന്തരിച്ചു

Sudheer K

ട്രെയിൻ ബോഗി എൻജിനിൽ നിന്നും വേർപ്പെട്ടു.

Sudheer K

ഹരിദാസൻ അന്തരിച്ചു.

Sudheer K

Leave a Comment

error: Content is protected !!