News One Thrissur
Kerala

വെള്ളക്കെട്ട് രൂക്ഷമായിട്ടും സ്ലൂയിസ് തുറക്കാൻ നടപടിയില്ല: ഉദ്യോഗസ്ഥർക്കെതിരെ പൊട്ടിത്തെറിച്ച് മുരളി പെരുനെല്ലി എംഎൽഎ.

കാഞ്ഞാണി: പെരുമഴ പെയ്ത് നാടാകെ വെള്ള കെട്ടിലമരുമ്പോഴും സ്ലൂയീസുകൾ തുറക്കാൻ നടപടിയെടുക്കാത്ത ഇറിഗേഷൻ എഇ ക്കെതിരെ പൊട്ടിത്തെറിച്ച് മുരളി പെരുനെല്ലി എം എൽഎ. അരിമ്പൂർ പഞ്ചായത്തിലെ കോൾ മേഖലയോട് ചേർന്ന താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിയതിന് പ്രധാന കാരണം മണലൂർ താഴം കോൾ പടവിലെ സ്സൂയീസുകൾ തുറക്കാത്തത് കൊണ്ടാണെന്ന് മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്തിൽ നടന്ന യോഗത്തിൽ ജനപ്രതിനിധികൾ പരാതി പറഞ്ഞിരുന്നു.

ഈ വിഷയത്തിൽ മണലൂർ താഴം കോൾ പടവിലെ സ്ലൂയീസുകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് നടപടി എടുക്കാൻ എഇ സജിത്തിനോട് എംഎൽഎ യോഗത്തിൽ വെച്ച് ആവശ്യപ്പെട്ടപ്പോൾ അത് തൻ്റ ഉത്തരവാദിത്വമല്ലെന്ന തരത്തിൽ സംസാരിച്ച് ഒഴിഞ്ഞ് മാറുന്ന സമീപനമാണ് ഉദ്യോഗസ്ഥൻ സ്വീകരിച്ചത്. ഇത്

എംഎൽഎയെ ചൊടിപ്പിച്ചു. യോഗത്തിനു ശേഷം മണലൂർതാഴം കോൾ പടവിലെ കിഴക്കേ ബണ്ടിൽ എഇയുമായി എത്തിയ എംഎൽഎ അടഞ്ഞുകിടക്കുന്ന മൂന്ന് സ്ലൂയിസുകൾ തുറക്കാൻ നടപടി എടുക്കാത്തത് എന്ത് കൊണ്ടാണെന്ന് വിശദീകരണം ആവശ്യപ്പെട്ടപ്പോഴും അത് ഞങ്ങളുടെ ഉത്തരവാദിത്വമല്ല എന്ന നിലപാട് ഉദ്യോഗസ്ഥൻ ആവർത്തിച്ചതോടെ ജില്ല കളക്ടറെ കയ്യോടെ വിളിച്ച എംഎൽഎ ഇറിഗേഷൻ ഉദ്യോഗസ്ഥൻ കരാറുകാരെ സഹായിക്കുന്ന സമീപനമാണ് സ്വീകരിക്കുന്നതെന്നും അടിയന്തിരമായി മൂന്ന് സ്ലൂയീസുകൾ തുറക്കാൻനടപടി വേണമെന്ന് ജില്ലാ കളക്ടറോടാവശ്യപെട്ടു.
വർഷങ്ങളായി തുറക്കാതെ കിടക്കുന്ന
സ്സൂയീസുകളാണ് ഇതെന്നും ഒരു കാരണവശാലും തുറക്കാൻ പാടില്ലെന്ന രീതിയിലാണ്  ഇവ അടച്ചിരിക്കുന്നതെന്നും സ്ഥലം സന്ദർശിച്ച എംഎൽഎക്ക് ബോധ്യപ്പെട്ടു.
ജില്ലാ ഭരണകൂടം അടിയന്തിരമായി ഇടപ്പെട്ട് സ്ലൂയീസുകൾ തുറപ്പിക്കാൻ നടപടി എടുക്കണമെന്നും അല്ലാത്തപക്ഷം താൻ നേരിട്ട് ഇടപ്പെട്ട് തുറക്കുമെന്നും ജില്ലാ ഭരണകൂടത്തിന് എംഎൽഎ മുന്നറിയിപ്പ് നൽകി.
അരിമ്പൂർ പഞ്ചായത്ത് പ്രസിഡൻ്റ് സ്മിത അജയ്കുമാർ, ജനപ്രതിനിധികളായ
സി.പി. പോൾ, കെ.രാഗേഷ് എന്നിവരും എംഎൽഎക്കൊപ്പം പടവിൽ എത്തിയിരുന്നു. അന്തിക്കാട് പോലീസും സ്ഥലത്തെത്തി.

Related posts

ക്രമസമാധാനച്ചുമതലയിൽ നിന്ന് എ.ഡി.ജി.പി.യെ മാറ്റിയേ തീരൂവെന്ന് ബിനോയ് വിശ്വം

Sudheer K

എറിയാട് നിർമ്മാണ ത്തിലിരിക്കുന്ന വീട്ടിൽ നിന്നും അരലക്ഷം രൂപയുടെ ഇലക്ട്രിക് വയർ മോഷ്ടിച്ചു.

Sudheer K

വൃദ്ധസദനത്തിലെ കുടിവെള്ളം മുടക്കി വാട്ടർ അതോറിറ്റി.

Sudheer K

Leave a Comment

error: Content is protected !!