കൊടുങ്ങല്ലൂർ: കേന്ദ്രീകരിച്ച് സർവ്വീസ് നടത്തുന്ന എസ്.എൻ ട്രാൻസ്പോർട്ടിൻ്റെ മുഴുവൻ ബസുകളിലെയും രണ്ട് ദിവസത്തെ വരുമാനം വയനാട്ടിലെ ദുരിതബാധിതർക്ക് നൽകും. ബസ് യാത്ര വഴി സമാഹരിക്കുന്ന തുക അർഹരായവർക്ക് നേരിട്ടെത്തിക്കുകയാണ് ലക്ഷ്യം. കാരുണ്യ യാത്രയുടെ ഫ്ലാഗ് ഓഫ് ചടങ്ങ് കൊടുങ്ങല്ലൂരിൽ നടന്നു. ജോയിൻ്റ് ആർ.ടി.ഒ ജോയ്സൺ ഫ്ലാഗ് ഓഫ് കർമ്മം നിർവ്വഹിച്ചു. എസ് എൻ ട്രാൻസ്പോർട്ട് മാനേജ്മെൻ്റ് പ്രതിനിധികളും, ജീവനക്കാരും ചടങ്ങിൽ പങ്കെടുത്തു.
next post