താന്ന്യം: പഞ്ചായത്തിൽ 4 ദുരിതാശ്വാസ ക്യാംപുകൾ തുറന്നു. താന്ന്യം ഗവ.ഹയർസെക്കൻഡറി സ്കൂൾ, കിഴുപ്പിള്ളിക്കര നളന്ദ ഗവ.ഹയർസെക്കൻഡറി സ്കൂൾ, കിഴുപ്പിള്ളിക്കര എസ്എൻഎൽപി സുകൂൾ, പെരിങ്ങോട്ടുകര ഗവ.എൽപി സ്കൂൾ എന്നിവടങ്ങളിലായി 200ലേറെ പേർ ക്യംപുകളിലെത്തിയിട്ടുണ്ടെന്നു പഞ്ചായത്തംഗങ്ങളായ രതി അനിൽകുമാർ, ഷൈനി ബാലകൃഷ്ണൻ എന്നിവർ പറഞ്ഞു. ഇന്നലെ മുൻ എംഎൽഎ ഗീതാഗോപി 2ചാക്ക് അരിയുൾപ്പെടെ താന്ന്യം സ്കൂളിലെ ക്യാംപിലെത്തിച്ചു. എല്ലാവരും ക്യാംപിനെ സഹായിക്കുന്നുണ്ടെന്നു പഞ്ചായത്തംഗങ്ങൾ പറഞ്ഞു.