അന്തിക്കാട്: എൻഎസ്എസ് കരയോഗം കര്‍ക്കിടക വാവിന്‍റെ ഭാഗമായി കാര്‍ത്തിക ഓഡിറ്റോറിയത്തില്‍ ബലിതര്‍പ്പണ ചടങ്ങ് നടത്തി. നിരവധി കരയോഗ കുടുംബാഗങ്ങള്‍ പങ്കെടുത്ത ചടങ്ങിന് കരയോഗം പ്രസിഡണ്ട് ഉണ്ണിനെച്ചിക്കോട്ട് നേതൃത്വം നല്‍കി. വേണു ഇളയത് മുഖ്യ കാര്‍മികത്വം വഹിച്ചു. സെക്രട്ടറി കെ.ഗോപാലന്‍ വോണു ഇളയതിനെ പൊന്നാട അണിയിച്ച് ആദരിച്ചു.