News One Thrissur
Kerala

കൊടുങ്ങല്ലൂരിൽ എഞ്ചിൻനിലച്ച് കടലിൽ അകപ്പെട്ട വള്ളവും തൊഴിലാളികളെയും രക്ഷപ്പെടുത്തി.

കൊടുങ്ങല്ലൂർ: എഞ്ചിൻനിലച്ച് കടലിൽ അകപ്പെട്ട വള്ളവും തൊഴിലാളികളെയും ഫിഷറീസ് – മറൈൻ എൻഫോഴ്സ്മെമെൻ്റ് റെസ്ക്യൂ സംഘം രക്ഷപ്പെടുത്തി. അഴീക്കോട് ഫിഷ് ലാൻറിങ്ങ് സെൻ്ററിൽ നിന്നും ഇന്ന് പുലർച്ചെ 45 തൊഴിലാളികളുമായി മത്സ്യബന്ധനത്തിന് പോയ യദുകുലം എന്ന ഇൻബോഡ് വള്ളമാണ് എഞ്ചിന്‍ നിലച്ച് കടലില്‍ കുടുങ്ങിയത്.

കരയിൽ നിന്നും പത്ത് നോട്ടിക്കൽ മൈൽ അകലെ ചാമക്കാല വടക്ക് പടിഞ്ഞാറ് ഭാഗത്തായിരുന്നു സംഭവം.  രാവിലെ 8 മണിയോടെയാണ്   അഴീക്കോട് ഫിഷറീസ് സ്റ്റേഷനിൽ സഹായാഭ്യർത്ഥന ലഭിച്ചത്. തുടർന്ന് ഫിഷറീസ് അസിസ്റ്റൻ്റ് ഡയറക്ടര്‍ എം.എഫ്. പോളിൻ്റെ നിര്‍ദേശ പ്രകാരം മറൈൻ എൻഫോഴ്സ്മെൻറ് ആൻ്റ് വിജിലൻസ് വിംഗ് ഓഫീസർമാരായ വി.എം ഷൈബു, വി.എൻ. പ്രശാന്ത്കുമാർ, ഇ.ആർ.ഷിനിൽകുമാർ, റസ്‌ക്യൂ ഗാര്‍ഡുമാരായ പ്രസാദ്, അൻസാർ, ബോട്ട് സ്രാങ്ക് ദേവസ്സി മുനമ്പം എന്നിവരടങ്ങിയ സംഘം ശക്തമായ കാറ്റിനെയും മഴയെയും മറികടന്ന് രക്ഷാപ്രവര്‍ത്തനം നടത്തുകയായിരുന്നു.

Related posts

ബാലൻ അന്തരിച്ചു

Sudheer K

പുഷ്ക്കരൻ അന്തരിച്ചു

Sudheer K

പെരിങ്ങോട്ടുകര കാനാടികാവ് ശ്രീവിഷ്ണുമായസ്വാമി ക്ഷേത്രത്തിൽ നൃത്ത സംഗീതോത്സവത്തിന് തുടക്കമായി.

Sudheer K

Leave a Comment

error: Content is protected !!