തൃപ്രയാർ: മേൽതൃക്കോവിൽ ശിവക്ഷേത്രത്തിൽ കർക്കിടക വാവ് പിതൃതർപ്പണം നടന്നു. കോരു ആശാൻ, പനങ്ങാട്ട് പ്രബീഷ് ശാന്തി, കാതികുളത്ത് കണ്ണൻ ശാന്തി മേത്തല എന്നിവർ മുഖ്യ കാർമ്മികത്വം വഹിച്ചു. ക്ഷേത്രക്ഷേമ സമിതി പ്രസിഡന്റ് രാമൻ ചേർത്തടത്ത്, സെക്രട്ടറി ഹരിദാസ് ആലക്കൽ, ട്രഷറർ കെ.കെ. ധർമ്മപാലൻ മാസ്റ്റർ, വൈസ് പ്രസിഡന്റ് മാരായ മുരളീധരൻ കുന്നത്തുള്ളി, രവീന്ദ്രൻ കുറുവത്ത്, ജോ : സെക്രട്ടറിമാരായ രാജൻ കാരയിൽ, കെ.കൃഷ്ണമൂർത്തി എന്നിവർ നേതൃത്വം നൽകി.
next post