News One Thrissur
Kerala

കമാന്റോമുഖത്തെ സ്ലുയിസ്; പ്രശ്നപരിഹാരത്തിന് സമിതി രൂപീകരിച്ചു

ചാഴൂർ: ശക്തമായ മഴയിൽ കരുവന്നൂർ പുഴയിലെ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ചാഴൂർ കമാന്റോമുഖത്തെ സ്ലുയിസിന്റെ ബീം, സ്ലാബ് എന്നിവ തകർന്നതുമൂലം ചേർപ്പ്, ചാഴൂർ ഗ്രാമപഞ്ചായത്തിലെ താഴ്ന്ന പ്രദേശങ്ങളിൽ രൂപപ്പെട്ട രൂക്ഷമായ വെള്ളക്കെട്ടിന് ശാശ്വതപരിഹാരം കാണുന്നതിന് തൃശൂർ മേജർ ഇറിഗേഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ കോർഡിനേറ്ററായി വിവിധ വകുപ്പ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി സമിതി രൂപീകരിച്ചു.

തൃശൂർ മേജർ ഇറിഗേഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ മേൽനോട്ടത്തിൽ അഡീഷണൽ ഇറിഗേഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ, പ്രിൻസിപ്പൽ അഗ്രികൾച്ചർ ഓഫീസർ, ചാഴൂർ, ചേർപ്പ് ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാർ, കെ.എൽ.ഡി.സി കൺസ്ട്രക്ഷൻ എൻജിനീയർ, തൃശൂർ തഹസിൽദാർ എന്നിവർ അടങ്ങുന്ന സമിതി സംയുക്ത സ്ഥലപരിശോധന നടത്തി വെള്ളക്കെട്ട് ഒഴിവാക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കാൻ ജില്ലാ കലക്ടർ അർജുൻ പാണ്ഡ്യൻ ഉത്തരവിട്ടു.

Related posts

പീച്ചി കനാലിലേക്ക് കാർ മറിഞ്ഞ് ഒരു മരണം: 4 പേർക്ക് പരിക്ക്

Sudheer K

വാടാനപ്പള്ളിയിൽ ലോറിയിടിച്ച് കാൽ നട യാത്രക്കാരി മരിച്ചു.

Sudheer K

ഉഷ അന്തരിച്ചു.

Sudheer K

Leave a Comment

error: Content is protected !!