അരിമ്പൂർ: മനക്കൊടി സൗത്ത് 9-ാം വാർഡിലെ ‘ഉണർവ്വ് ‘ കുടുംബശ്രീയുടെയും ‘കുസൃതി കൂടാരം’ ബാലസഭയുടെയും 4-ാം വാർഷികം ആഘോഷിച്ചു. അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.കെ. ശശിധരൻ ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ പ്രസിഡൻ്റ് അനു അഭിലാഷ് അധ്യക്ഷത വഹിച്ചു. എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികളെയും കഥാരചനാ മത്സരത്തിൽ 2-ാം സ്ഥാനം നേടിയ ലിൻ്റ ജാനകിയെയും ചടങ്ങിൽ ആദരിച്ചു.
കുടുംബശീ പ്രവർത്തകരുടെ നേതൃത്വത്തിൽ കഴിഞ്ഞ മാസം നടത്തിയ ബിരിയാണി ചലഞ്ചിലൂടെ ലഭിച്ച അര ലക്ഷം രൂപ പ്രദേശത്തെ 3 കിടപ്പ് രോഗികൾക്ക് വിതരണം ചെയ്തു. വയനാട് ദുരന്തത്തിൽപ്പെട്ട ആളുകൾക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സഹായവും ചടങ്ങിൽ കൈമാറി. അരിമ്പൂർ പഞ്ചായത്ത് പ്രസിഡൻ്റ് സ്മിത അജയകുമാർ, വൈ. പ്രസിഡൻ്റ് സി.ജി. സജീഷ്, വാർഡംഗം കെ.രാഗേഷ്, സിന്ധു സഹദേവൻ തുടങ്ങിയവർ പങ്കെടുത്തു.