News One Thrissur
Updates

മുല്ലശ്ശേരി – ചാവക്കാട് റൂട്ടിൽ സ്വകാര്യ ബസ്സിലെ പോക്കറ്റടിക്കാർ സിസിടിവിയിൽ കുടുങ്ങി

മുല്ലശ്ശേരി: ബസ്സിൽ പോക്കറ്റടി നടത്തിയ രണ്ട് പേർ അറസ്റ്റിൽ. ചാവക്കാട് – മുല്ലശ്ശേരി – തൃശ്ശൂർ റൂട്ടിലോടുന്ന കൃഷ്ണ ബസ്സിൽ പോക്കറ്റടി നടത്തിയ മലപ്പുറം വെളിയങ്കോട് സ്വദേശിയായ ഇടശ്ശേരി വീട്ടിൽ ഫറൂക്ക് (41), പാലപ്പെട്ടി സ്വദേശി തണ്ണിതുറക്കൽ വീട്ടിൽ ഹനീഫ (45 ) എന്നിവരേയാണ് പാവറട്ടി എസ്ഐ ഉണ്ണികൃഷ്ണനും സംഘവും അറസ്റ്റ് ചെയ്തത്. വെങ്കിടങ്ങ് സ്വദേശിയുടെ പേഴ്സാണ് യാത്രക്കിടയിൽ മോഷ്ടിച്ചത്.

പണവും എടിഎം കാർഡും, തിരിച്ചറിയൽ കാർഡ്, ഡ്രൈവിംഗ് ലൈസൻസ് എന്നിവ അടങ്ങിയ പേഴ്സ് പ്രതികൾ മോഷ്ടിച്ചത്. ബസ്സിലെ സിസിടിവി പരിശോധിച്ചാണ് പൊലീസ് പ്രതികളെ കണ്ടെത്തിയത്. തിരൂർ,ചങ്ങരംകുളം, കുന്ദംകുളം, ചാവക്കാട് എന്നീ പോലീസ് സ്റ്റേഷനുകളിൽ മോഷണം, തട്ടിപ്പ് കേസുകളിൽ ഉൾപ്പെട്ടവരാണ് പ്രതികൾ. അന്വോഷണ സംഘത്തിൽ ഗ്രേഡ്.എ എസ് ഐ മാരായ സുരേഷ്, നന്ദകുമാർ. എസ്  സിപിഒ അനീഷ്‌നാഥ്, സി.പി.ഒ ഫിറോസ് എന്നിവരും ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻറ് ചെയ്തു.

Related posts

ഭാരതീയ വിദ്യാനികേതൻ 24-ാമത് ജില്ല കലോത്സവത്തിന് തിരിതെളിഞ്ഞു

Sudheer K

കാരമുക്കിൽ ചന്ദ്രബോസ് കാട്ടുങ്ങൽ 9 -ാം ചരമവാർഷിക ദിനാചരണം

Sudheer K

മണലൂർ അയ്യപ്പൻ കാവ് ക്ഷേത്ര ഉത്സവത്തിന് കൊടിയേറി. 

Sudheer K

Leave a Comment

error: Content is protected !!