അരിമ്പൂർ: നാടിനെ നടുക്കിയ വയനാട് ദുരന്തത്തിൽ പെട്ടവർക്ക് താങ്ങായി മാറുന്നതിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അരിമ്പൂർ പഞ്ചായത്തിലെ വടക്കും പുറം കൈപ്പിള്ളി ക്ഷീരോല്‌പാദക സഹകരണ സംഘം കർഷകരിൽ നിന്നും ശേഖരിച്ച ഫണ്ട് കൈമാറി. സംഘം ഓഫീസിൽ നടന്ന ചടങ്ങിൽ അരിമ്പൂർ പഞ്ചായത്ത് പ്രസിഡൻ്റ് സ്മിത അജയകുമാർ ഫണ്ട് തുകയായ 10,000 രൂപ ഏറ്റ് വാങ്ങി.
സംഘം പ്രസിഡൻ്റ് ഇ.കെ. ജയപ്രകാശ് അധ്യക്ഷനായി. പഞ്ചായത്ത് വൈ. പ്രസിഡൻ്റ് സി.ജി. സജീഷ്, കേരള കർഷകസംഘം മണലൂർ ഏരിയ ട്രഷറർ കെ. രാഗേഷ്, ജനപ്രതിനിധിയായ സി.പി. പോൾ, സംഘം ഭരണസമിതി അംഗങ്ങളായ കെ. ഗോപാലകൃഷ്ണൻ, ഇ.കെ. അശോകൻ, എം.സി. സുരേന്ദ്രൻ, കെ.ടി. റപ്പായി, എസ്. ജിനേഷ്, എം.ആർ. രമേശ്, സംഘം സെക്രട്ടറി ബി.എസ്. സനിത എന്നിവർ സംസാരിച്ചു.