News One Thrissur
Kerala

ശ്രദ്ധ വേണം: കനോലി കനാൽ നിറഞ്ഞു

കാഞ്ഞാണി: കനോലി കനാൽ നിറഞ്ഞതോടെ കണ്ടശ്ശാംകടവ് സൗഹൃദ തീരത്തിനോട് ചേർന്ന് വെള്ളം ഉയർന്നു വരുന്ന സാഹചര്യമാണുള്ളത്. വിനോദ സഞ്ചാരികളെ കാത്ത് കിടക്കുന്ന ബോട്ടുകളും ചെറുവഞ്ചികളും നിർത്തിയിട്ടിരിക്കുന്നതിന് സമീപം വെള്ളം സംരക്ഷണഭിത്തി കവിഞ്ഞ് തീരത്തേക്ക് എത്തുന്ന അവസ്ഥയാണുള്ളത്. ധാരാളം ആളുകളാണ് ചൂണ്ടയിടാനും മറ്റുമായി ഇവിടെ എത്തുന്നത്. ധാരാളം ചെറു മത്സ്യങ്ങളെ ഇവർക്ക് ലഭിക്കുന്നുണ്ട്. ഇതിൻ്റെ മറുവശത്തായി അപകടകരമായ രീതിയിൽ തെങ്ങിൽ നിന്ന് പുഴയിലേക്ക് എടുത്തു ചാടി നീന്തിത്തുടിക്കുന്നവരെയും കാണാം. അടിയൊഴുക്കിൽ പെട്ടാൽ ഇവരുടെ ജീവന് തന്നെ അപകടമാണ്. ഇത്തരം കാര്യങ്ങളിൽ ശ്രദ്ധിക്കണമെന്ന് നാട്ടുകാർ തന്നെ മുന്നറിയിപ്പ് നൽകുന്നുണ്ട്.

Related posts

ട്രെയിൻ ബോഗി എൻജിനിൽ നിന്നും വേർപ്പെട്ടു.

Sudheer K

അബ്ദു അന്തരിച്ചു.

Sudheer K

ബൈക്കിന്റെ ചക്രത്തിൽ സാരി കുടുങ്ങി അപകടം: മതിലകം സ്വദേശിയായ വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്

Sudheer K

Leave a Comment

error: Content is protected !!