കൊടുങ്ങല്ലൂർ: എറിയാട് പേ ബസാർ ബെസ്റ്റ് ഹോട്ടലിലെ നാളത്തെ വരുമാനം വയനാട്ടിലെ ദുരിത ബാധിതർക്ക്. ഓഗസ്റ്റ് 6 ന് ഇവിടെ വിളമ്പുന്ന മുഴുവൻ ഭക്ഷണത്തിൻ്റെയും വരുമാനം വയനാടിലെ ദുരിത ബാധിതരെ സഹായിക്കാൻ നൽകും.
ഇവിടെ ജോലി ചെയ്യുന്ന 15ഓളം ജീവനക്കാരും നാളെ ശമ്പളം വാങ്ങില്ല. ഈ തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറുമെന്നും ഉടമ സലാമും മകൻ ഷബീറും പറഞ്ഞു. വയനാടിലെ സംഹാദരങ്ങൾക്ക് വേണ്ടി നാടു മുഴുവൻ കൈകോർക്കുമ്പോൾ തങ്ങളാൽ കഴിയാവുന്ന സഹായം എത്തിക്കാനാണ് ഇവരുടെ തീരുമാനം.