തൃപ്രയാർ: നാട്ടികയിലെ ജനങ്ങൾ ഒരിറ്റ് വെള്ളം കുടിക്കണമെങ്കിൽ പണം കൊടുത്ത് കുടിവെള്ളം വാങ്ങി കുടിക്കേണ്ട അവസ്ഥയിലായെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ഡോ. സോയ ജോസഫ് പറഞ്ഞു. രണ്ടാഴ്ചക്കാലമായി നാട്ടികയിലെ ജനങ്ങൾക്ക് കുടിവെള്ളം കിട്ടാത്തത്തിൽ പ്രതിഷേധിച്ചു. മഹിളാ കോൺഗ്രസ് നാട്ടിക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കാലികുടവുമായി നാട്ടിക പഞ്ചായത്തിന് മുന്നിൽ നടത്തിയ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഡോ.സോയ ജോസഫ്.
കഴിഞ്ഞ യൂഡിഎഫ് പഞ്ചായത്ത് ഭരണകാലത്ത് നാട്ടികയിലെ ജനങ്ങളുടെ ജീവിതം സ്വർഗ്ഗതുല്യമായിരുന്നെന്നും. ഇപ്പോൾ സിപിഎം ഭരണത്തിൽ നാട്ടികയിലെ ജനങ്ങൾ കഷ്ടത അനുഭവിക്കുകയും നരക തുല്യവുമായ ജീവിത അവസ്ഥയിലുമാണെന്ന് സോയാ ജോസഫ് കൂട്ടിച്ചേർത്തു. എത്രയും പെട്ടന്ന് ജനങ്ങൾക്ക് കുടിവെള്ളം എത്തിക്കാൻ പഞ്ചായത്ത് തയ്യാറാകണമെന്ന് സോയ ജോസഫ് പറഞ്ഞു അല്ലാത്ത പക്ഷം നാട്ടികയിലെ ജനങ്ങളുമായി പഞ്ചായത്ത് ഭരണം സ്തംഭിപ്പിക്കും. വിധമുള്ള സമരങ്ങളുമായി പഞ്ചായത്തിന്റെ മുന്നിൽ ഉണ്ടാകുമെന്നും സമരക്കാർ പറഞ്ഞു. മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് റീന പത്മനാഭൻ അധ്യക്ഷത വഹിച്ചു. മഹിളാ കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റ് പ്രസിഡന്റ് പി. വിനു മുഖ്യപ്രഭാഷണം നടത്തി. കോൺഗ്രസ് നാട്ടിക മണ്ഡലം പ്രസിഡന്റ് പിഎം സിദ്ദിഖ്, എ.എൻ. സിദ്ധപ്രസാദ്, ടി.വി. ഷൈൻ, പി.കെ. നന്ദനൻ, കമല ശ്രീകുമാർ, ജീജ ശിവൻ, മഹിളാ കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് സന്ധ്യ ഷാജി, ശ്രീദേവി മാധവൻ എന്നിവർ സംസാരിച്ചു. പി.എം. സുബ്രമണ്യൻ, മധു അന്തിക്കാട്ട്,ഗീതാഞ്ജലി തിലകൻ, ശ്രീദേവി സദാനന്ദൻ,സരള മുരളീധരൻ, സരോജിനി പേരൊത്ത്, കാഞ്ചന ജയൻ, സുലൈഖ പോക്കാകില്ലത്ത്, ആലിസ് വിൻസന്റ്, സുബൈദ പി.എ, രാധ കണ്ണപ്പശേരി, സൈനബ നാട്ടിക,സുന്ദരി നെടിയപുരക്കൽ, തങ്ക ചക്കാണ്ടൻ, റാണി പുഷ്പാംഗദൻ ഷെരിഫ് പാണ്ടികശാല എന്നിവർ സമരത്തിന് നേതൃത്വം നൽകി.
*