ഇരിങ്ങാലക്കുട: മലമ്പാമ്പിനെ പിടിച്ച് കറിവച്ച തളിയക്കോണം സ്വദേശി അറസ്റ്റിൽ. തളിയക്കോണം ബാപ്പുജി സ്റ്റേഡിയത്തിന് സമീപം താമസിക്കുന്ന എലമ്പലക്കാട്ടിൽ രാജേഷ് (42) നെയാണ് പാലപ്പിള്ളി റേഞ്ച് ഫോറസ്റ്റ് ഓഫീസർ പി.ഡി.രതീഷും സംഘവും പിടികൂടിയത്. പാലപ്പിള്ളി റെയിഞ്ച് ഓഫീസർക്ക് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആണ് രാജേഷിന്റെ വീട്ടിൽ പരിശോധന നടത്തിയത്. പ്രതി ആ സമയത്ത് വീട്ടിൽ ഇല്ലാതിരുന്നത് കൊണ്ട് വാർഡ് മെമ്പർ ടി.കെ. ജയാനന്ദനെ സ്ഥലത്ത് വിളിച്ചുവരുത്തി മെമ്പറുടെ സാന്നിധ്യത്തിലാണ് ഫോറസ്റ്റ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്.
next post