News One Thrissur
Kerala

മുനക്കക്കടവ് അഴിമുഖത്തെ പുലിമുട്ടിന്റെ അപകടാവസ്ഥ; മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചു.

കടപ്പുറം: മുനക്കക്കടവ് അഴിമുഖത്തെ പുലിമുട്ടിന്റെ അപകടാവസ്ഥ കണക്കിലെടുത്ത്  പുലിമുട്ടിലൂടെയുള്ള സഞ്ചാരം വിലക്കി മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചു. പുലിമുട്ട് അപകടാ വസ്ഥയിലാണെന്നും പുലിമുട്ടിൽ കയറുന്നത് ശിക്ഷാർഹമാണെന്നുമുള്ള  കടപ്പുറം ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെ അറിയിപ്പ് ബോർഡ് കോസ്റ്റൽ പോലീസിന്റെ നിർദ്ദേശത്തെ തുടർന്നാണ് സ്ഥാപിച്ചത്.

കടപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സാലിഹ ഷൗക്കത്ത്, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഹസീന താജുദ്ദീൻ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി.പി. മൻസൂർ അലി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശുഭാ ജയൻ, കോസ്റ്റൽ എസ്ഐ മേഴ്സി എന്നിവർ സന്നിഹിതരായിരുന്നു.

Related posts

വലപ്പാട് പഞ്ചായത്ത് ഭരണസമിതിയുടെ ദുർഭരണത്തിനെതിരെ മണ്ഡലം കോൺഗ്രസ് കമ്മിറ്റി വലപ്പാട് പഞ്ചായത്തിലേക്ക് പ്രതിഷേധ മാർച്ച് നടത്തി

Sudheer K

ബിജെപി തൃശൂർ ജില്ലാ പ്രസിഡൻ്റിനെതിരായ ക്രിമിനൽ കേസ്: കോടതി റദ്ദാക്കി

Sudheer K

ലക്ഷങ്ങൾ തട്ടിയ സ്ഥാപന മേധാവി അറസ്റ്റിൽ

Sudheer K

Leave a Comment

error: Content is protected !!