കിഴുപ്പിള്ളിക്കര: ഒറ്റക്കു താമസിക്കുന്ന വയോധികൻ്റെ മൃതദേഹം പുഴുവരിച്ച നിലയിൽ വീടിനുള്ളിൽ കണ്ടെത്തി. അഴിമാവിൽ താമസിക്കുന്ന കാളക്കുടത്ത് ബാബു (63)വിനെ ആണ് മരിച്ചനിലയിൽ കണ്ടെത്തിയത്. കിടപ്പു രോഗിയായ ബാബുവിന് മരുന്നു നൽകാനെത്തിയ പാലിയേറ്റീവ് പ്രവർത്തകയാണ് സംഭവം കണ്ടെത്തിയത്. മരണം നടന്ന് ദിവസങ്ങൾ കഴിഞ്ഞതായാണ് കരുതുന്നത്. അന്തിക്കാട് പൊലിസ് എത്തി. നടപടികൾ സ്വീകരിച്ച് പോസ്റ്റ്മോർട്ടം നടത്തി. ഭാര്യ : പരേതയായ ഓമന.