അന്തിക്കാട്: വയനാട്ടിലെ ദുരിത ബാധിതരുടെ പുനരാധിവാസത്തിനും ദുരിതാശ്വാസത്തിനുമായി സിപിഐ അന്തിക്കാട് വെസ്റ്റ് ലോക്കൽ കമ്മിറ്റിയുടെ ഫണ്ട് സിപിഐ സംസ്ഥാന കൗൺസിൽ മെമ്പർ കെ.പി. സന്ദീപ്, സിപിഐ വെസ്റ്റ് ലോക്കൽ സെക്രട്ടറി കെ.കെ. പ്രദീപിൽ നിന്ന് ഏറ്റുവാങ്ങി. സിപിഐ നാട്ടിക മണ്ഡലം സെക്രട്ടറി സി.ആർ. മുരളീധരൻ, കെ.എം. കിഷോർ കുമാർ, ജ്യോതി ലക്ഷമി എന്നിവർ പങ്കെടുത്തു.