വെങ്കിടങ്ങ്: എം.എൽ.എ ആസ്തി വികസന പദ്ധതിയിൽ നിന്നും 25 ലക്ഷം രൂപ ചിലവഴിച്ച് പൂർത്തീകരിച്ച വെങ്കിടങ്ങ് ഗ്രാമപഞ്ചായത്ത് സാംസ്കാരിക നിലയം ഉദ്ഘാടനം ചെയ്തു. മുരളി പെരുനെല്ലി എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കൊച്ചപ്പൻ വടക്കൻ അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പ്രസിഡണ്ട് ലതി വേണു ഗോപാൽ മുഖ്യാതിഥിയായി. വൈസ് പ്രസിഡണ്ട് മുംതാസ് റസാക്ക്, ഫാർമേഴ്സ് ബാങ്ക് പ്രസിഡണ്ട് അഡ്വ. എം. മണിശങ്കർ, ജനപ്രതിനിധികളായ ഇ.വി. പ്രബീഷ്, വാസന്തി ആനന്ദൻ, എ.ടി. അബ്ദുൽ മജീദ്, കെ.സി. ജോസഫ്, ചാന്ദിനി വേണു. എൽ.എസ്.ജി.ഡി. അസി. എക്സിക്യൂട്ടീവ് എൻജിനീയർ ധന്യ രവി, സെക്രട്ടറി പി.എ. ഷൈല എന്നിവർ സംസാരിച്ചു. പൊതു പരിപാടികൾ നടത്തുവാൻ സൗകര്യമൊരുക്കി വെങ്കിടങ്ങ് ടാക്സി സ്റ്റാൻഡിൽ ഷോപ്പിംഗ് കോംപ്ലക്സ്, സ്റ്റേജ്, ബാത്റൂം സൗകര്യത്തോടുകൂടിയാണ് സാംസ്കാരിക നിലയം നിർമ്മാണം പൂർത്തീകരിച്ചത്.