News One Thrissur
Kerala

ഇരിഞ്ഞാലക്കുടയിൽ ജോലിക്ക് നിന്ന വീട്ടിൽ നിന്നും എടിഎം കാർഡും, സ്വർണാഭരണവും മോഷ്ടിച്ച് കടന്ന ഹോംനേഴ്സ് അറസ്റ്റിൽ

ഇരിഞ്ഞാലക്കുട: കാരുകുളങ്ങരയിലെ ജോലിക്ക് നിന്ന് വീട്ടിൽ നിന്നും മൂന്നു പവൻ വരുന്ന സ്വർണമാലയും എടിഎം കാർഡും മോഷ്ടിച്ച യുവതി അറസ്റ്റിൽ. പാലക്കാട് ജില്ലയിൽ കോട്ടായി ദേശത്ത് താമസിക്കുന്ന ചമ്പക്കുളം ശിവൻറെ ഭാര്യ സാമയെ ( 31) ആണ് ഇരിഞ്ഞാലക്കുട പോലീസ് അറസ്റ്റ് ചെയ്തത്.

ഇരിഞ്ഞാലക്കുട ബസ്റ്റാൻഡ് പരിസരത്തുനിന്നാണ് പ്രതിയെ പിടികൂടിയത്. ഇരിഞ്ഞാലക്കുട ഡിവൈഎസ്പി കെ.ജി. സുരേഷിന്റെ നിർദ്ദേശപ്രകാരം ഇൻസ്പെക്ടർ അനീഷ് കരീമിന്റെ നേതൃത്വത്തിൽ രൂപീകരിച്ച സംഘത്തിൽ എസ്ഐ അജിത്ത്. കെ, റൂറൽ വനിതാ എസ്ഐ സൗമ്യ, എസ് എസ് ഐ മാരായ ഷീജ, സുനിത, സീനിയർ സിവിൽ പോലീസ് ഓഫീസർ സ്വപ്ന എന്നിവരും ഉണ്ടായിരുന്നു. ജെഎഫ്സിഎം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Related posts

തൃത്തല്ലൂർ ഏഴാം കല്ലിൽ വയോധികൻ ഷോക്കേറ്റു മരിച്ചു. 

Sudheer K

ദേവയാനി അന്തരിച്ചു.

Sudheer K

തളിക്കുളത്ത് വാട്ടർ കിയോസ്ക് സ്ഥാപിച്ചു.

Sudheer K

Leave a Comment

error: Content is protected !!