ചാവക്കാട്: തിരുവത്ര പുതിയറയിൽ ഭൂമിക്കടിയിൽ നിന്നും വൻ ശബ്ദം. കെട്ടിടങ്ങൾക്ക് വിള്ളൽ സംഭവിച്ചു. വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് 3.15 ഓടെയാണ് സംഭവം. തിരുവത്ര പുതിയറ പള്ളിക്ക് പുറകിലെ ആർ.സി ക്വാർട്ടേഴ്സ് താഴത്ത് സലാം ക്വാർട്ടേഴ്സ് കെട്ടിടങ്ങൾക്കാണ് വിള്ളലുണ്ടായത്. ഇതുമായി ബന്ധപ്പെട്ട് പഠനം നടത്തുന്ന നാഷണൽ സെന്റർ ഫോർ സീസ്മോളജി ഇത് ഭൂമികുലുക്കം ആണെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. നിലവിൽ ഭയപ്പെടേണ്ട സാഹചര്യമില്ല. പ്രസ്തുത പ്രദേശം തഹസിൽദാരും വില്ലേജ് ഓഫീസറും സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു. നാളെ (ഓഗസ്റ്റ് 10) ജിയോളജിസ്റ്റ്, ഭൂജല വകുപ്പിലെ ഉദ്യോഗസ്ഥർ അടങ്ങുന്ന സംഘത്തിനോട് കൂടുതൽ പരിശോധന നടത്താൻ ജില്ലാ കലക്ടർ അർജുൻ പാണ്ഡ്യൻ നിർദേശിച്ചിട്ടുണ്ട്.
previous post
next post