പാറളം: നാട്ടിക നിയോജക മണ്ഡലം എംഎൽഎ പ്രത്യേക വികസന ഫണ്ടിൽ നിന്നും 25 ലക്ഷം രൂപ ഉപയോഗിച്ച് നിർമ്മിച്ച പാറളം ഗ്രാമപഞ്ചായത്ത് 65-ാം നമ്പർ കസ്തൂർബ്ബ അംഗൻവാടി നാടിന് സമർപ്പിച്ചു. സി.സി. മുകുന്ദൻ എംഎൽഎ ഉദ്ഘാടനം നിർവ്വഹിച്ചു. ഇതോടെ പാറളം ഗ്രാമപഞ്ചായത്തിലെ 23 അംഗൻവാടികൾക്കും സ്വന്തമായി കെട്ടിടം എന്ന സ്വപ്നം യാത്ഥാർ ത്ഥ്യമായി. 3 വർഷത്തിനുള്ളിൽ 10 സ്മാർട്ട് അംഗൻവാടികളാണ് നാട്ടിക നിയോജകമണ്ഡലത്തിലെ വിവിധ ഗ്രാമപഞ്ചായത്തുകളിലായി അനുവദിച്ച് നിർമ്മാണം നടന്ന് കൊണ്ടിരിക്കുകയാണെന്നും സി.സി. മുകുന്ദൻ എംഎൽഎ പറഞ്ഞു.
ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി വിനയൻ അധ്യക്ഷത വഹിച്ചു.
പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം അസിസ്റ്റൻ്റ് എഞ്ചിനിയർ ശാലിനിത റിപ്പോർട്ട് അവതരിപ്പിച്ചു.
ജില്ലാ പഞ്ചായത്ത് അംഗം ഷീന പറയങ്ങാട്ടിൽ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കെ. രാധാകൃഷ്ണൻ മാസ്റ്റർ, ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപെഴ്സൺ വിദ്യ നന്ദനൻ, വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജെയിംസ് പി. പോൾ, ക്ഷേമകാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ കെ.പ്രമോദ്, വൈസ് പ്രസിഡൻ്റ് ആശ മാത്യൂസ്, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ജൂബി മാത്യൂ, ലിജീവ് പി.കെ, സ്മിനു മുകേഷ്, സുബിത സുഭാഷ്, സിബി സുരേഷ്, ഐസിഡിഎസ് സൂപ്പർ വൈസർ സൂര്യമോൾ തുടങ്ങിയവർ സംസാരിച്ചു.