തൃശൂർ: വരന്തരപ്പിള്ളിയിൽ അനധികൃതമായി മദ്യവിൽപ്പന നടത്തിയ രണ്ട് യുവാക്കളെ എക്സൈസ് സംഘം പിടികൂടി. ഇവരിൽ നിന്നും 11 ലിറ്റർ മദ്യം പിടികൂടി. വേലൂപ്പാടം സ്വദേശി പണ്ടാരപറമ്പിൽ ക്രിസ്റ്റി, വരന്തരപ്പിള്ളി പൗണ്ട് സ്വദേശി കടുകപറമ്പിൽ മനോജ് എന്നിവരെയാണ് തൃശൂർ എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് പിടികൂടിയത്.