News One Thrissur
KeralaThrissur

ഭിന്നശേഷി വിഭാഗം ദേശീയ പഞ്ചഗുസ്തിയിൽ വെങ്കല മെഡൽ നേടിയ കൃഷ്ണാഞ്ജനയെ ആദരിച്ചു

വലപ്പാട്: ദേശീയ പഞ്ചഗുസ്തി മത്സരത്തിൽ ഭിന്നശേഷി വിഭാഗത്തിൽ കേരളത്തെ പ്രതിനിധീകരിച്ച് 3ാം സ്ഥാനത്തോടെ വെങ്കല മെഡൽ നേടിയ വാലി പറമ്പിൽ ദിലീപിൻ്റെയും, സുമതി ടീച്ചറുടെയും മകൾ വി.ഡി. കൃഷ്ണാഞ്ജനയെ സി.സി. മുകുന്ദൻ എംഎൽഎ ആദരിച്ചു.

കൃഷ്ണാഞ്ജനയുടെ മാസത്തെ പെൻഷൻ തുക വയനാട് ദുരിത ബാധിതർക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകാൻ എംഎൽഎക്ക് കൈമാറി. ഗ്രാമപഞ്ചായത്ത് അംഗം അനിത കാർത്തികേയൻ, സിപിഐ വലപ്പാട് ലോക്കൽ സെക്രട്ടറി എ.ജി. സുഭാഷ്, വിനു പട്ടാലി, മുബീഷ് പനക്കൽ, കെ.വി. ഹിരൺ, ഹരിദാസ് പനക്കൽ തുടങ്ങിയവർ നേതൃത്വം നൽകി.

Related posts

ബജറ്റ്: മണലൂരിൽ അടിസ്ഥാന വികസനത്തിനും പാർപ്പിടത്തിനും മുൻഗണന.

Sudheer K

എറവ് കരുവാൻവളവിൽ ഉണ്ടായ അപകടത്തിൽ 5 പേർക്ക് പരിക്ക്. 

Sudheer K

ഷണ്മുഖൻ അന്തരിച്ചു

Sudheer K

Leave a Comment

error: Content is protected !!