ചേലക്കര: കളിക്കുന്നതിനിടെ ഷാൾ കഴുത്തിൽ കുടുങ്ങി വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. വട്ടുള്ളി തുടുമ്മേൽ റെജിയുടെയും ബ്രിസ്റ്റിലിയുടെയും മകൾ എൽവിന(10) ആണ് മരിച്ചത്. വീടിനുള്ളിലെ ജനലിൽ ഷാൾ കെട്ടി കളിക്കുന്നതിനിടെ കഴുത്തിൽ കുടുങ്ങിയാണ് മരണം സംഭവിച്ചതെന്ന് പ്രാഥമിക നിഗമനം. തിരുവില്വാമല പുനർജനി ക്രൈസ്റ്റ് ന്യൂ ലൈഫ് സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിനിയായിരുന്നു. ചേലക്കര പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.
previous post