News One Thrissur
Kerala

വയനാട്ടിലെ കാണാമറയത്തെ കൂട്ടുകാർക്കായി അന്തിക്കാട് കെ.ജി.എം സ്കൂൾ വിദ്യാർത്ഥികളുടെ വക ഒരു വണ്ടി കളിക്കോപ്പുകൾ.

അന്തിക്കാട്: ദുരന്തമുഖത്ത് സർവ്വവും നഷ്ടപ്പെട്ട പിഞ്ചു കുഞ്ഞുങ്ങൾക്ക് ആശ്വാസം പകരാൻ ഒരു വണ്ടി നിറയെ കളിക്കോപ്പുകളും പഠനോപകരണങ്ങളുമായി അന്തിക്കാട് കെ.ജി. എം എൽപി സ്കൾ വിദ്യാർത്ഥികൾ. സ്കൂളിൽ നിന്ന് ഒരു വണ്ടി നിറയെ കളിപ്പാട്ടങ്ങളാണ് ഇന്നലെ വയനാട്ടിലേക്ക് കൊടുത്തയച്ചത്. സ്കൂളിലെ 645 ഓളം കുട്ടികൾ മൂന്നു ദിവസം കൊണ്ടാണ് കളിപ്പാട്ടങ്ങൾ സമാഹരിച്ചത്. അന്തിക്കാട് ഹൈസ്കൂളിലെ പ്രധാന അധ്യാപിക വി.ആർ.ഷില്ലി ടീച്ചർ ഫ്ലാഗ് ഓഫ് ചെയ്തു. പി.ടി.എ പ്രസിഡൻ്റ് അഖില രാഗേഷ് അധ്യക്ഷത വഹിച്ചു. അന്തിക്കാട് ബി.പി.സി ഡോ. ഉമാദേവി, എം.പി.ടി. എ പ്രസിഡൻ്റ് പി.എ.അജീഷ, പ്രധാന അധ്യാപകൻ ജോഷി .ഡി. കൊള്ളന്നൂർ, പോഗ്രാം കൺവീനർ ഷിംജി ടീച്ചർ എന്നിവർ സംസാരിച്ചു. പി.ടി.എ എക്സിക്യൂട്ടീവ് അംഗങ്ങളായ അന്തിക്കാട് സതീശൻ, ലിയോ, ഉണ്ണികൃഷ്ണൻ, ദേവി അനൂപ്, രമ്യ സലീഷ്, എം.പി.ടി.എ അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.

Related posts

സ്ത്രീകളുമായി സൗഹൃദത്തിലാക്കാമെന്ന് സാമൂഹികമാധ്യമങ്ങളിലൂടെ പരസ്യം നൽകി പണം തട്ടിയെടുത്ത സംഭവത്തിൽ പ്രതി അറസ്റ്റിൽ

Sudheer K

മുൻ തൃശൂർ കളക്ടറെ ബന്ദിയാക്കിയ സംഭവം : മലയോര സംരക്ഷണ സമിതി പ്രവര്‍ത്തകരെ ജില്ലാ മജിസ്‌ട്രേറ്റ് കോടതി വെറുതെ വിട്ടു.

Sudheer K

തളിക്കുളം സ്വദേശി പാമ്പുകടിയേറ്റ് മരിച്ചു

Sudheer K

Leave a Comment

error: Content is protected !!