വാടാനപ്പള്ളി: സെൻ്റ് ഫ്രാൻസിസ് സേവിയേഴ്സ് ആർസി. യു.പി സ്‌കൂളിൻ്റെ പുതിയ കെട്ടിടം ആശിർവദിച്ചു. തൃശൂർ അതിരൂപത സഹായ മെത്രാൻ ടോണി നീലങ്കാവിൽ ആശീർവാദ കർമം നിർവഹിച്ചു. സെൻ്റ് ഫ്രാൻസിസ് സേവിയേഴ്‌സ് ദേവാലയ വികാരിയും, സ്‌കൂൾ മാനേജരുമായ ഫാ. അഡ്വ. ഏബിൾ ചിറമ്മേൽ, ഡീക്കൻ ക്ലിൻ്റ് പാണേങ്ങാടൻ എന്നിവർ സഹകാർമ്മികരായിരുന്നു. സ്കൂൾ ഹെഡ് മാസ്റ്റർ ഷാജി ജോർജ്, പള്ളി ട്രസ്റ്റിമാരായ ലോനപ്പൻ സി.എ, ജോസഫ് കെ.ഫ്, സോളമൻ സി.എ, കൺവീനർ ജോസ് സി.എ എന്നിവർ നേതൃത്വം നൽകി. മൂന്ന് നിലകളിലായി പണികഴിച്ചിരിക്കുന്ന പുതിയ കെട്ടിടത്തിൻ്റെ നിർമ്മാണം നാല് മാസം കൊണ്ടാണ് പൂർത്തീകരിച്ചത്.
next post