News One Thrissur
Kerala

ചിറയ്ക്കലിൽ വീട് കുത്തി തുറന്ന് 20 പവൻ സ്വർണ്ണാഭരണം കവർന്നു.

പഴുവിൽ: ചിറയ്ക്കൽ കോട്ടം ഭാഗത്ത് വീട് കുത്തി തുറന്ന് 20 പവൻ സ്വർണ്ണാഭരണം കവർന്നു. ഐശ്വര്യ റോഡിൽ കിടങ്ങാശ്ശേരി മൊയ്തിൻ ഷായുടെ വീട്ടിൽ നിന്നാണ് വാതിൽ കുത്തിത്തുറന്ന് അലമാരയിൽ സൂക്ഷിച്ചിരുന്ന 20 പവൻ സ്വർണ്ണാഭരണങ്ങൾ കവർന്നത്. വെള്ളിയാഴ്ച വീട്ടുകാർ സഹോദരനെ യാത്രയയക്കാൻ നെടുമ്പാശ്ശേരിയിൽ പോയ സമയത്താണ് മോഷണം നടന്നത്. മുകൾ നിലയിലെ വാതിൽ കുത്തി തുറന്നാണ് മോഷ്ടാക്കൾ അകത്തു കടന്നത്. താഴത്തെ നിലയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണ്ണാഭരണങ്ങളാണ് നഷ്ടപ്പെട്ടത്. ചേർപ്പ് പോലീസ് സ്ഥലത്ത് എത്തി അന്വേഷണം നടത്തി.

Related posts

വിവാഹ വാഗ്‌ദാനം നൽകി പീഡനം: യുവാവ് അറസ്റ്റിൽ

Sudheer K

വെള്ളം കയറിയ പാറളം- ചാഴൂർ – ചേർപ്പ് ഗ്രാമപഞ്ചായത്തുകളിലെ പ്രദേശങ്ങളിലും ക്യാമ്പുകളിലും സി സി മുകുന്ദൻ എംഎൽഎ സന്ദർശനം നടത്തി.

Sudheer K

അഴീക്കോട് മത്സ്യതൊഴിലാളിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.

Sudheer K

Leave a Comment

error: Content is protected !!